കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു. കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽ ചാലിലാണ് അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിന് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നിന്നും പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് ഡോണിയർ വീമാനവനും ഒരു ഹെലികോപ്റ്ററും പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് നേവിയുടെ സഹായം തേടിയിരുന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. വേളാങ്കണ്ണി എന്ന മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഹോങ്കോങ്ങിൽ നിന്നുള്ള കതാലിയ എന്ന കപ്പാലാണ് വള്ളത്തിൽ ഇടിച്ചത്.

6 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നാണ് സൂചന. മറ്റ് വള്ളക്കാർ ഇവരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ