Latest News

എറണാകുളത്തും ഷിഗെല്ലയെന്ന് സംശയം; 56കാരിയുടെ സാംപിൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു

കുടിവെള്ള സ്രോതസുകളിലെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്‌ക്ക് അയച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു

health department, ആരോഗ്യവകുപ്പ്, kerala news, shigella, ഷിഗെല്ല, ഷിഗല്ല, bacteria, ബാക്ടീരിയ, Kozhikode, കോഴിക്കോട്, iemalayalam, ഐഇ മലയാളം

കൊച്ചി: എറണാകുളം ജില്ലയിൽ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിക്കാണ് ഷിഗെല്ല രോഗലക്ഷണം. പനിയെ തുടർന്ന് ഡിസംബർ 23 നാണ് ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗെല്ലയാണോ എന്ന് കണ്ടെത്താനായി സാംപിളുകൾ കൂടുതൽ പരിശോധനയ്‌ക്ക് അയച്ചു.

ആരോഗ്യവിഭാഗം അടിയന്തരയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ആരോഗ്യവിഭാഗവും മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷാ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറും ആരോഗ്യപ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തി.

കുടിവെള്ള സ്രോതസുകളിലെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്‌ക്ക് അയച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു.

Read Also: ഒരു കുറ്റവും ചെയ്‌തിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല; കഴുത്ത് അറുത്താലും രാജന്റെ മക്കൾക്ക് ഭൂമി വിട്ടുനൽകില്ലെന്ന് പരാതിക്കാരി

അതേസമയം, മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷി​ഗല്ല പടരും. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷി​ഗല്ല രോ​ഗികൾക്കും രോ​ഗലക്ഷങ്ങൾ കാണണമെന്നില്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shigella ernakulam kerala health department

Next Story
ലോട്ടറിയടിച്ച 500 രൂപ വാങ്ങാനെത്തി, വേറൊരു ടിക്കറ്റെടുത്തു; വീണ്ടും ഭാഗ്യം 75 ലക്ഷത്തിന്റെ രൂപത്തിൽkerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com