Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ഷെഹ്‌ലയുടെ മരണം: പാമ്പുകയറിയ കെട്ടിടം പൊളിച്ചുപണിയും

വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിങ് നൽകാനും തീരുമാനം

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspends teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

ബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർഥിനി പാമ്പു കടിയേറ്റു മരിച്ച സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റും. സർവജന വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. യു.പി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി കൊടുക്കാനും തീരുമാനമായി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഷഹ്‌ല ഷെറിൽ പഠിച്ച ക്ലാസ് മുറി ഉൾപ്പെടുന്ന ഭാഗമാണ് പൊളിക്കുന്നത്.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കും. എന്നാൽ യുപി വിഭാഗത്തിന് ഡിസംബർ രണ്ടു മുതലായിരിക്കും ഇനി ക്ലാസുണ്ടായിരിക്കുക. വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിങ് നൽകാനും തീരുമാനമായി.

നവംബർ 20നാണ് സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.

കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും സസ്പെൻഡ് ചെയ്തിരുന്നു.

സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്​കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്​തമാക്കി. നിലവിൽ സ്കൂളിലെ ക്ലാസ് മുറികളിലുള്ള കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shehla sherin death sarvajan gvhss will reconstruct

Next Story
തലസ്ഥാനത്ത് ഇനി ‘ചീറ്റകൾ’ ഗതാഗതം നിയന്ത്രിക്കുംRoad traffic restrictions, റോഡ് ട്രാഫിക് നിയന്ത്രണം, നെതർലൻഡ്, ഡച്ച്, രാജാവ്, കേരള സന്ദർശനം, vip kerala visit, kochi traffic restriction, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com