സേലം: സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ സേലത്തെ കോളേജിലുള്ള ഹാദിയയെ ഷെഫിൻ ജഹാൻ കണ്ടു. കോളേജിൽ വെച്ചായിരുന്നു ഷെഫിൻ ജഹാൻ ഹാദിയയെ കണ്ടത്. ഹാദിയ- ഷെഫിൻ കൂടിക്കാഴ്‌ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള സന്ദർശക മുറിയിലായിരുന്നു കൂടിക്കാഴ്‌ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്‌ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിൻ ഹാദിയയെ കാണാൻ എത്തിയത്.

ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അ​തേ​സ​മ​യം, സേ​ല​ത്തെ കോ​ള​ജി​ലെ​ത്തി ഹാ​ദി​യ​യെ കാ​ണാ​ൻ ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജ​ഹാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്, ഹാ​ദി​യ​യു​ടെ അ​ച്ഛ​ൻ അ​ശോ​ക​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഹാ​ദി​യ​യ്ക്കു കോ​ള​ജി​ലും ഹോ​സ്റ്റ​ലി​ലും മു​ഴു​വ​ൻ സ​മ​യ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.