തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിന് കോവിഡ്-19 സ്ഥിരീകരിച്ചു. തരൂർ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്.
After waiting two days for a test appointment and another day & a half for the results, I finally have confirmation: I’m #Covid positive. Hoping to deal with it in a “positive” frame of mind, with rest, steam & plenty of fluids. My sister& 85 year old mother are in the same boat.
— Shashi Tharoor (@ShashiTharoor) April 21, 2021
“കോവിഡ് പരിശോധനയ്ക്ക് അവസരം ലഭിക്കാൻ രണ്ടു ദിവസവും ഫലം ലഭിക്കാൻ ഒന്നര ദിവസവും കാത്തുനിന്നു. ഒടുവിൽ സ്ഥിരീകരണം വന്നു. ഞാൻ കോവിഡ് പോസിറ്റീവ് ആണ്. വിശ്രമിച്ചും മറ്റും “പോസിറ്റീവ്” മനസ്സിന്റെ ഒരു ഫ്രെയിമിൽ ഇത് കൈകാര്യം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സഹോദരിയും 85 വയസ്സുള്ള അമ്മയും ഒപ്പമുണ്ട്,” തരൂർ കുറിച്ചു.
Read More: രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോട് സമ്പർക്കം പുലർത്തിയിരുന്ന ആളുകൾ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.
After experiencing mild symptoms, I’ve just tested positive for COVID.
— Rahul Gandhi (@RahulGandhi) April 20, 2021
All those who’ve been in contact with me recently, please follow all safety protocols and stay safe.
തരൂരിനും രാഹുലിനും പുറമെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.