/indian-express-malayalam/media/media_files/uploads/2019/04/shashi-taroor.jpg)
തിരുവനന്തപുരം: തുലാഭാരത്തിനിടെ അപകടം പറ്റിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. മുറിവ് പറ്റി ഒരുപാട് രക്തം പോയെങ്കിലും മറ്റ് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. തുലാഭാരം നടത്തുന്ന സമയത്ത് തനിക്ക് അരികിലുണ്ടായിരുന്ന ആര്‍ക്കും അപകടത്തില്‍ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും അതില്‍ ദൈവത്തിന് നന്ദി പറയുന്നു എന്നും തരൂര്‍ പറഞ്ഞു. തുലാഭാരത്തിനിടെ സംഭവിച്ച അപകടം ഗുരുതരമായിരുന്നേനെ എന്നും തരൂര്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
A heavy iron hook fell on my head when a temple Thulabharam scale gave way. Lots of blood but no apparent other damage. Thank God it didn’t hurt anyone around me — could have caused a very serious injury. pic.twitter.com/vM8Q5Vbvsi
— Shashi Tharoor (@ShashiTharoor) April 15, 2019
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള എല്ലാവര്‍ക്കും ശശി തരൂര്‍ നന്ദി പറഞ്ഞു. തലയില്‍ എട്ട് തുന്നലുകളും 24 മണിക്കൂര്‍ ഹോസ്പിറ്റലില്‍ കഴിയണമെന്നതും ഒഴിച്ച് തനിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ രാവിലെ തുലാഭാര നേര്‍ച്ച നടത്തുമ്പോഴാണ് തരൂരിന് പരിക്ക് പറ്റിയത്. തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീഴുകയായിരുന്നു. കൊളുത്ത് പൊട്ടി ത്രാസ് തരൂരിന്റെ തലയില്‍ വീണു. കുടുംബാഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിനൊപ്പം ഉണ്ടായിരുന്നു. രണ്ട് മുറിവുകളിലായി എട്ട് തുന്നലുകളുണ്ട്.
Read More: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്, തലയ്ക്ക് തുന്നലിട്ടു
അതേ സമയം, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായതിനാല്‍ തരൂരിന് അപകടം സംഭവിച്ചതില്‍ ഗൂഢാലോചനുണ്ടെന്ന് ജില്ലാ കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തുലാഭാരം നടത്തുന്നതിനിടെ ശശി തരൂരിന് പരിക്കേറ്റത് പ്രവര്‍ത്തകരുടെ തെറ്റായ നടപടി കൊണ്ടാണെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ തുലാഭാരത്തട്ടിന്റെ ചങ്ങലയില്‍ തൂങ്ങിയതും ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇതാണ് ത്രാസിന്റെ ചങ്ങല പൊട്ടി അപകടത്തിലേക്ക് നയിച്ചത്.
@INCIndia MP & Candidate from #Thiruvananthapuram@ShashiTharoor injured while offering 'Thulabharam' at a temple here. Doctors suggest injuries on the head not too serious. Wishing Tharoor a speedy recovery pic.twitter.com/8hOIJzCoi6
— Gopikrishnan Unnithan (@Itsgopikrishnan) April 15, 2019
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് എത്തി. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി പാലയില്‍ കെ എം മാണിയുടെ വസതി സന്ദര്‍ശിക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തി പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. പരിക്കേറ്റതിന് പിന്നാലെ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ചിരിക്കുകയാണ്.
Read More: രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.