തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അപകടം സംഭവിച്ചതില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അപകടമുണ്ടായതെന്ന് അന്വേഷിക്കണം. നാളെ മറ്റാര്‍ക്കും ഇതുപോലൊരു അപകടം സംഭവിക്കാതിരിക്കാനാണ് അന്വേഷണം ആവശ്യപ്പെട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചികിത്സയിലായിരുന്നു ശശി തരൂര്‍ ആശുപത്രി വിട്ടു.
Read More: ആശുപത്രിക്കിടക്കയില്‍ ശശി തരൂരിനെ കാണാന്‍ നിര്‍മ്മല സീതാരാമന് എത്തി
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ രാവിലെ തുലാഭാര നേര്‍ച്ച നടത്തുമ്പോഴാണ് തരൂരിന് പരിക്ക് പറ്റിയത്. തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീഴുകയായിരുന്നു. കൊളുത്ത് പൊട്ടി ത്രാസ് തരൂരിന്റെ തലയില്‍ വീണു. കുടുംബാഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിനൊപ്പം ഉണ്ടായിരുന്നു. രണ്ട് മുറിവുകളിലായി എട്ട് തുന്നലുകളുണ്ട്.
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള എല്ലാവര്ക്കും ശശി തരൂര്‍ നന്ദി പറഞ്ഞു. തലയില്‍ എട്ട് തുന്നലുകളും 24 മണിക്കൂര്‍ ഹോസ്പിറ്റലില്‍ കഴിയണമെന്നതും ഒഴിച്ച് തനിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
Read More: ദൈവത്തിന് നന്ദി, മറ്റാര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ: ശശി തരൂര്‍
ശശി തരൂരിനെ കാണാന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല സീതാരാമനെത്തിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിര്‍മ്മല സീതാരാമന് ആശുപത്രിയില്‍ ശശി തരൂരിനെ സന്ദര്‍ശിച്ചത്. ഇന്ന് രാവിലെയായിരുന്നു സന്ദർശനം.