തി​രു​വ​ന​ന്ത​പു​രം: കോ​ള​നി​ക്കാ​ല​ത്തെ ബ്രി​ട്ടീ​ഷ്​ ക്രൂ​ര​ത​ക​ൾ​ക്ക്​ ഖേ​ദ​പ്ര​ക​ട​നം നടത്തിയ ബ്രിട്ടന്‍ മാപ്പ് തന്നെ പറയണമെന്ന് ശശി തരൂര്‍. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു.

ബ്രി​ട്ട​ൻ മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം അ​ന്താ​രാ​ഷ്​​ട്ര​വേ​ദി​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച്​ ഉ​ന്ന​യി​ച്ച​ത്​ ശ​ശി ത​രൂ​രാ​യി​രു​ന്നു. താൻ ആവശ്യപ്പെട്ടത് ‘ഞങ്ങൾ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു’വെന്നും തരൂർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ജെറമി മോർബിൻ ആവശ്യപ്പെട്ടതുപോലെ സംശയങ്ങൾക്ക് ഇടനൽകാത്തവിധത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയുകയാണ് വേണ്ടത്.

ഇപ്പോൾ ഖേദപ്രകടനമെങ്കിലും നടത്തിയല്ലോയെന്നും തരൂർ പറഞ്ഞു. ഇതുവരെ അവർ വിഷയം ഒളിച്ചുവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വാക്ക് പറഞ്ഞു. തങ്ങൾ ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് കോളനിവത്കരണത്തിലൂടെ രാജ്യങ്ങളെ അടിച്ചമർത്തിയതിന് ക്ഷമ പറയണമെന്നും തരൂർ പറഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിൽവെച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടനം നടത്തിയത്. 1919ലാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമെന്നു കരുതുന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.