scorecardresearch

സവർക്കർ പുരസ്‌കാരം ശശി തരൂരിന്; ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എം.പി

സവർക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു

സവർക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു

author-image
WebDesk
New Update
Shashi Tharoor

ഫയൽ ഫൊട്ടോ

ഡൽഹി: എച്ച്.ആർ.ഡി.എസ് എന്ന സംഘടന ഏർപ്പെടുത്തിയ വീരസവർക്കർ പുരസ്‌കാരം നിരസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ന് ഡൽഹിയിൽ നടക്കുന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തരൂർ വ്യക്തമാക്കി. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോയതായാണ് വിവരം.

Advertisment

സവർക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ പിന്മാറ്റം. കെ. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കൾ തരൂർ പുരസ്‌കാരം സ്വീകരിക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിനൽകിയ സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസ് നേതാവും സ്വീകരിക്കാൻ പാടില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

Also Read: മലയാറ്റൂരിലെ വിദ്യാർഥിനിയുടെ മരണം കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ; കുറ്റം സമ്മതിച്ചു

അതേസമയം, പുരസ്‌കാര വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നുമാണ് തരൂർ ആദ്യം പ്രതികരിച്ചത്. അവാർഡിന്റെ സ്വഭാവം, അത് അവതരിപ്പിക്കുന്ന സംഘടന അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സന്ദർഭോചിത വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, ഇന്ന് പരിപാടിയിൽ പങ്കെടുക്കണോ അവാർഡ് സ്വീകരിക്കണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് തരൂർ ഇന്ന് എക്സിൽ പറഞ്ഞു.

Also Read: നടിയെ ആക്രമിച്ച കേസ്: അടൂർ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നത്, കോൺഗ്രസ് നിലപാടല്ലെന്ന് സണ്ണി ജോസഫ്

അതേസമം, ജൂറി ചെയർമാൻ തരൂരിനെ നേരിട്ട് കണ്ട് വിവരം അറിയിച്ചിരുന്നെന്നും അദ്ദേഹം വരാമെന്ന് സമ്മതിച്ചിരുന്നെന്നുമാണ് എച്ച്.ആർ.ഡി.എസ് ഭാരവാഹികൾ അവകാശപ്പെടുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്.ആർ.ഡി.എസ് അറിയിച്ചിരുന്നത്. എന്നാൽ തരൂർ പിന്മാറിയതോടെ ഈ വിഷയം കോൺഗ്രസിനുള്ളിലെ വലിയൊരു വിവാദത്തിനാണ് വിരാമമിട്ടിരിക്കുന്നത്.

Read More: വിധിയെഴുതാൻ വടക്കൻ കേരളം; ഇന്ന് നിശബ്ദ പ്രചാരണം; 1.53 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്

Shashi Tharoor MP

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: