ന്യൂഡല്‍ഹി: കവി വി.മധൂസൂദനന്‍ നായര്‍ക്കും ശശി തരൂര്‍ എംപിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയാണു പുരസ്‌കാരത്തിന് അര്‍ഹമായത്.

ശശി തരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്: ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന കൃതിക്കാണ് ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം. ബ്രിട്ടീഷ് കോളനി വാഴ്ച ഇന്ത്യയ്ക്കു ഗുണം ചെയ്‌തെന്ന വാദങ്ങളെ തള്ളുന്നതാണു പുസ്തകത്തിന്റെ പ്രമേയം.

ചോ. ധര്‍മന്‍ (തമിഴ്), വിജയ (കന്നഡ), ബണ്ടി നാരായാണ സ്വാമി (തെലുങ്ക്), നന്ദകിഷോര്‍ ആചാര്യ (ഹിന്ദി), അനുരാധ പാട്ടീല്‍ (മറാത്തി), കൃപാല്‍ കസക് (പഞ്ചാബി), തരുണ്‍ സൂര്യകാന്ത് മിശ്ര (ഒഡിഷ), ചിന്മയ് ഗുഹ (ബംഗാളി), ജയശ്രീ ഗോസ്വാമി മഹന്ത (അസമീസ്) തുടങ്ങിയവരാണു മറ്റു ഭാഷകളിലെ പുരസ്‌കാര ജേതാക്കള്‍.

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പര്‍ അധ്യക്ഷനായ സമിതിയാണു പുരസ്‌കാരം നിര്‍ണയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.