ഷാർജ: കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ ഉറപ്പ് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം പാലിച്ചു. ഷാർജ്ജയിൽ കഴിയുന്ന 149 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു. നാടുകടത്തൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി, യുഎഇയിലേക്ക് എപ്പോൾ വേണമെങ്കിലും ഇവർക്ക് മടങ്ങിച്ചെല്ലാമെന്നും സുൽത്താൻ ഉത്തരവിട്ടു.

മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചിരുന്നു. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചിരുന്നു. ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും എന്നാണ് ശൈഖ് സുല്‍ത്താന്‍ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ