തിരുവനന്തപുരം: ഷാര്‍ജ – കോഴിക്കോട് വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1346 വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.
വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജരായിരുന്നു.
വിമാനം റണ്‍വേയിൽ സുരക്ഷിതമായി പറന്നിറങ്ങിയതിന് പിന്നാലെ ഫയര്‍ഫോഴ്സും വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും റണ്‍വേയിൽ പ്രവേശിച്ച് വിമാനത്താവളത്തിന് അടുത്ത് എത്തി. പിന്നീട് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.