ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ തനിക്കു സഹോദരിയെപ്പോലെയാണെന്നു മന്ത്രി ജി.സുധാകരൻ. ഷാനിമോൾ ഉസ്മാനെതിരെ ‘പൂതന’ പ്രയോഗം നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടത്. ഷാനിമോളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോളെ ‘പൂതന’യെന്ന് ആക്ഷേപിച്ചതു വിവാദമായതോടെയാണ് മന്ത്രി പ്രസ്താവന തിരുത്തിയത്.
വെളളിയാഴ്ച നടന്ന തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി.സുധാകരൻ പറഞ്ഞത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര് ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന് പറഞ്ഞിരുന്നു.
Read Also: ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതന’ പ്രയോഗവുമായി ജി.സുധാകരന്; പ്രതിഷേധവുമായി യുഡിഎഫ്
അതേസമയം, സുധാകരന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. സുധാകരൻ പൂതനയെന്നു വിളിച്ചു ഷാനിമോൾ ഉസ്മാനെ അപമാനിച്ചതായി കാണിച്ചു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി.