ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ. എസ്. ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ആലുവ പ്രചാരക് അനീഷ് അറസ്റ്റില്‍. ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് ജില്ലാ പ്രചാരകിനെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതോന്‍ ഷാന്‍ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം 15 ആയി.
ഷാനിന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തതാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനിനെ വധിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നന്ദുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷാനിനെ വധിക്കാനുള്ള ഗൂഡാലോചന ആരംഭിച്ചത്. ആര്‍എസ്എസിന്റെ കാര്യാലയത്തില്‍ വച്ചാണ് ഗൂഡാലോചനകള്‍ നടന്നത്. തൂടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഷാനിനെ വധിക്കുകയായിരുന്നു. കൊലയാളികള്‍ക്ക് ഷാനിനെ കാണിച്ചു കൊടുത്ത ശ്രീരാജ്, പ്രണവ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ഡിസംബര്‍ 18-ാം തീയതിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാന്‍ കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
Also Read: വാളയാര്‍ കേസ്: പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐ