/indian-express-malayalam/media/media_files/uploads/2023/08/namajapayatra.jpg)
കണ്ടാൽ അറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.
തിരുവനന്തപുരം: സ്പീക്കര്‍ എ. എന്‍. ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിൽ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.
നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇങ്ങനെയാണെങ്കിൽ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്നും വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കേസിനെ നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ വ്യക്തമാക്കി. ഘോഷയാത്ര സമാധാനപരമായിരുന്നു. ഗണപതി ഭഗവാനു വേണ്ടിയുള്ള കേസാണെന്നും സംഗീത്കുമാർ പറഞ്ഞു.
എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽനിന്നുള്ളവരാണ് യാത്രയിൽ പങ്കെടുത്തത്. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് യാത്രയിൽ പങ്കെടുത്തത്. പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.