‘ഷംസീറിന്റെ ഭാര്യയായതിനാൽ ഹോം മേക്കറായി ഇരിക്കണോ’; വേട്ടയാടുന്നുവെന്ന് സഹല

യോഗ്യതയുണ്ടെങ്കിൽ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്

Kannur University, illegal appointment allegation, dr sahala, shamseer mla, iemalayalam

കണ്ണൂർ: നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ.പി.എം.സഹല. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു. 

തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ജോലിക്ക് അപേക്ഷിച്ചത് അർഹതയുള്ള യോഗ്യതയുള്ളതിനാലാണെന്നും സഹല മാധ്യമങ്ങളോട് പറഞ്ഞു.

“യോഗ്യതയുണ്ടെങ്കില്‍ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്നലത്തെ അഭിമുഖം എനിക്കുവേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്. എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്.”

Also Read: കോഴിക്കോട് സ്ഥിതി രൂക്ഷമായാൽ കടുത്ത നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്

“ഷംസീറിന്റെ ഭാര്യയായതുകൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് തോന്നുന്നത്. ഷംസീറിന്റെ ഭാര്യയായതു കൊണ്ട് ഞാന്‍ ഹോം മേക്കറായി ഇരിക്കണമെന്നാണോ പറയുന്നത്.”

നേരത്തെയുള്ള ആരോപണത്തില്‍ കോടതിയെ വിശ്വസിച്ചതാണ് എനിക്കു പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകള്‍ നോക്കിയാല്‍ നീതി ആര്‍ക്കും കിട്ടുന്നില്ല. ഇതില്‍നിന്നു പിന്മാറില്ല. ഞാന്‍ എന്തിന് മാറി നില്‍ക്കണം. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും സഹല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സഹലയുടെ പ്രതികരണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shamseer mlas wife dr sahalas reaction on illegal appointment allegation

Next Story
തൃശൂർ പൂരത്തിന് കൊടിയേറിThrissur Pooram, തൃശ്ശൂര്‍ പൂരം, Thrissur Pooram news, തൃശ്ശൂര്‍ പൂരം വാര്‍ത്തകള്‍, Thrissur Pooram updates, Covid Restrictions, കോവിഡ് നിയന്ത്രണങ്ങള്‍, Covid 19, കോവിഡ് 19, Covid 19 news, കോവിഡ് വാര്‍ത്തകള്‍, Covid 19 Kerala, Covid 19 Latest Updates, Kerala News, കേരള വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com