Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ഷംന കാസിം കേസ്: പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്-19

ഷംനയുടെയും മിയയുടെയും നമ്പറുകള്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു

Shamna Kasim, Shamna Kasim blackmail case

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ അറസ്റ്റ് വൈകും. രോഗം ഭേദമായശേഷമേ അറസ്റ്റുണ്ടാകുകയുള്ളൂ.

അതേസമയം, കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ പറഞ്ഞു. ഷംനയുടെയും മിയയുടെയും നമ്പറുകള്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്താണ് തനിക്കു ഫോണ്‍ കോള്‍ വന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി.

Read Also: ഇനി ടിക്ടോക്കും യുസി ബ്രൗസറുമില്ല; 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു

തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. സിനിമ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ നേരത്തെ പറഞ്ഞിരുന്നു. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് തിങ്കളാഴ്ച്ച രേഖപ്പെടുത്തുന്നത്. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ധര്‍മജനെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയത്. നടി ഷംന കാസിം ഇന്നു കൊച്ചിയിലെത്തിയിട്ടുണ്ട്. ഹൈദരബാദിലായിരുന്നു ഷംന.

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയയാളാണ് തന്നെ വിളിച്ചതെന്ന് ധര്‍മജന്‍ പറയുന്നു. ‘സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിക്കുകയായിരുന്നു,’ ധര്‍മജന്‍ പറഞ്ഞു.

Read Also: കേരളത്തിൽ ചികിത്സയിലുള്ളത് 2057 പേർ, പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

‘ഷംനയെയും മിയയെയും പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല.’-ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

അതേസമയം, ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പൊലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമാണെന്നാണ് ഷാംനയുടെ മാതാപിതാക്കള്‍ പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shamna kasim case covid 19 one accused

Next Story
കേരളത്തിൽ ചികിത്സയിലുള്ളത് 2057 പേർ, പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾcovid 19, covid, coronavirus, covid brigade, കോവിഡ് 19, കൊറോണവൈറസ്, കോവിഡ് ബ്രിഗേഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express