scorecardresearch

ഷംനയെ ഭീഷണിപ്പെടുത്തിയവർ തന്നെയും വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധർമജൻ

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്

author-image
WebDesk
New Update
ഷംനയെ ഭീഷണിപ്പെടുത്തിയവർ തന്നെയും വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധർമജൻ

കൊച്ചി: നടി  ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആൾക്ക് തന്റെ നമ്പർ കൊടുത്തതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ഷംനയുടെയും മിയയുടെയും നമ്പറുകൾ പ്രതികൾ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്താണ് തനിക്കു ഫോൺ കോൾ വന്നതെന്നും ധർമജൻ വ്യക്തമാക്കി.

Advertisment

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. സിനിമ മേഖലയ്‌ക്കുള്ള ബന്ധം അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ നേരത്തെ പറഞ്ഞിരുന്നു. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് ധർമജനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയത്. നടി ഷംന കാസിം ഇന്നു കൊച്ചിയിലെത്തിയിട്ടുണ്ട്. ഹൈദരബാദിലായിരുന്നു ഷംന.

Read Also: ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി

അഷ്‌കർ അലി എന്നു പരിചയപ്പെടുത്തിയയാളാണ് തന്നെ വിളിച്ചതെന്ന് ധർമജൻ പറയുന്നു. "സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്‌ഡൗണ്‍ സമയത്ത് തമാശയ്‌ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിക്കുകയായിരുന്നു," ധർമജൻ പറഞ്ഞു.

"ഷംനയെയും മിയയെയും പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പൊലീസിൽ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല."-ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

Advertisment

Read Also: പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്‌ഡൗണ്‍; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ

അതേസമയം, ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പൊലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമാണെന്നാണ് ഷാംനയുടെ മാതാപിതാക്കൾ പറയുന്നത്.

Shamna Kasim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: