കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചകേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും. അതേസമയം, കേസില്‍ ഒരു സിനിമാ നിര്‍മ്മാതാവ് സംശയത്തിന്റെ നിഴലിലായി. ഇയാള്‍ ജൂണ്‍ 20-ന് ഷംനയുടെ വീട്ടിലെത്തിയിരുന്നു. ഇയാളേയും വ്യാജ വരന്റെ ഉമ്മയായി ചമഞ്ഞ വാടനാപ്പള്ളി സ്വദേശിനിയേയും ഇന്ന് ചോദ്യം ചെയ്യും.

നിര്‍മ്മാതാവിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഷംനയ്ക്ക് വിവാഹം ആലോചിച്ചെത്തിയശേഷം പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.

ഷംനയുടെ വീട്ടിലെത്തിയ നിര്‍മ്മാതാവ് അവരുടെ മാതാപിതാക്കളോട് പറഞ്ഞത് ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് എത്തിയതെന്നാണ്. എന്നാല്‍, മാതാപിതാക്കള്‍ ആ സമയം വീട്ടില്‍ ഇല്ലാതിരുന്ന ഷംനയെ ബന്ധപ്പെട്ടപ്പോള്‍ അത് നുണയാണെന്ന് മനസ്സിലായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.