ന്യൂഡല്‍ഹി: കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകഗാന്ധി. കേരളത്തില്‍ സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പടെ ആരും സുരക്ഷിതരല്ലെന്ന് മനേക പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരണമെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുന്നുവെന്നും മനേക ഗാന്ധി പറഞ്ഞു. ഭരിക്കുന്നവരുടെ തണലിലാണ് കേരളത്തില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നതെന്നും മനേക പറഞ്ഞു.
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കേരളം തീര്‍ത്തും പരാജയമാണ്. നൂറിനു മുകളില്‍ കേസുകളില്‍ പ്രതിയായവര്‍ പിടികൊടുക്കാതെ നടക്കുന്നു. മുഖ്യമന്ത്രി പറയുന്നത് കൂടെയുള്ള മന്ത്രിമാര്‍ പോലും അനുസരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മനേകയുടെ പ്രതികരണം.