തിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. ഞാൻ മുഖ്യമന്ത്രിയുടെ കാര്യം എവിടെയും പറഞ്ഞിട്ടില്ല. എച്ആർഡിഎഫിന് എഫ്സിആര്‍എ ഫണ്ട് വേണമെന്ന് പറഞ്ഞിരുന്നു അത് സംബന്ധിച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് മാധ്യമങ്ങളിൽ വന്ന വാര്‍ത്തയെപ്പറ്റിയാണ് പറഞ്ഞതെന്നും ഷാജ് കിരൺ പറഞ്ഞു.
സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ പൂര്‍ണരൂപം സുഹൃത്തിന്റെ കൈയിലുണ്ട് അത് നാളെ പുറത്തുവിടുമെന്നും ഷാജ് കിരൺ പറഞ്ഞു. സുഹൃത്തിന്‍റെ ഫോണില്‍ ഇത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് റിട്രീവ് ചെയ്യാൻ ശ്രമിക്കുകയാണ്. അത് നാളെ പുറത്തുവിടും. രഹസ്യമൊഴിയിലെ ഗൂഢാലോചന സംബന്ധിച്ച ചോദ്യങ്ങളുടെ വിശദാംശങ്ങൾ അതിലുണ്ടെന്നും ഷാജ് വ്യക്തമാക്കി. മനോരമ ന്യൂസിലായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം.
രഹസ്യമൊഴി നല്കിയതിന് ശേഷം സ്വപ്നയെ കണ്ടത് താനും ഗൂഢാലോചന കേസിൽ വരുമോയെന്ന് പേടിച്ചിട്ടാണെന്നും ഷാജ് ആവർത്തിച്ചു. 70 ദിവസമായി സ്വപ്നയുമായി ബന്ധപ്പെട്ടിട്ടുള്ളതിനാൽ ഉണ്ടായ പേടി ആയിരുന്നു അതെന്നും ഷാജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹവുമായി ബന്ധവുമില്ല സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്നും ഷാജ് പറഞ്ഞു.
ഇന്ന് വൈകുന്നേരംമൂന്ന് മണിക്കാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത സംഭാഷണമാണു പുറത്തുവിടുന്നതെന്നാണ് സ്വപ്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്നും മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന ആരോപിച്ചു. നമ്പർ വൺ എന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാജ് പറഞ്ഞു. പിണറായിയുടെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് യു എസിലേക്കു മാറ്റുന്നതു ബിലീവേഴ്സ് ചർച്ചാണെന്നും അതുകൊണ്ടാണ് അവരുടെ എഫ് സി ആർ ലൈസൻസ് നഷ്ടമായതെന്നും ഷാജ് പറഞ്ഞതായും സ്വപ്ന ആരോപിച്ചു.
Also Read: ‘മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞു’; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന