അങ്ങനെയൊരു പോസ്റ്റില്ല, പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എംഎൽഎ

വാളയാർ ചെക്ക്‌പോസ്റ്റിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാഫി ഫെയ്‌സ്‌ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ കാണാനില്ലെന്നാണ് ആരോപണം

പാലക്കാട്: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സംഘടിതമായി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. വാളയാർ ചെക്ക്‌പോസ്റ്റിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് താൻ ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വാളയാറിൽ കുടുങ്ങി കിടക്കുകയായിരുന്നവർക്ക് ആവശ്യമായ സഹായം ചെയ്യാൻ ചെക്ക്‌പോസ്റ്റിലെത്തിയിരുന്നെന്നും അധികൃതരുമായി സംസാരിക്കുക മാത്രമാണ് ചെയ്‌തതെന്നും ഷാഫി പറമ്പിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: നിർദേശങ്ങൾ പാലിച്ചില്ല; ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്

വാളയാറിലൂടെ എത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതൻ വാളയാർ ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന സമയത്ത് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് ജനപ്രതിനിധികൾ അവിടെയുണ്ടായിരുന്നതായും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് ബാധിതൻ വാളയാർ ചെക്ക്‌പാേസ്റ്റിലുണ്ടായിരുന്ന സമയത്ത് സമീപപ്രദേശത്തുണ്ടായിരുന്ന എല്ലാവരെയും ക്വാറന്റെെൻ ചെയ്യണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതിനു പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടതായി സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയരുകയായിരുന്നു. വാളയാർ ചെക്ക്‌പോസ്റ്റിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാഫി ഫെയ്‌സ്‌ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ കാണാനില്ലെന്നാണ് ആരോപണം. എന്നാൽ, താൻ വാളയാർ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും ഫെയ്‌സ്ബുക്കിൽ ഇട്ടിട്ടില്ലെന്നും വിമർശനമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും ഷാഫി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“സാമൂഹ്യമാധ്യമങ്ങളിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. ഫെയ്‌സ്‌ബുക്കിൽ ഞാനിടാത്ത പോസ്റ്റ് എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക? വിമർശനമുന്നയിക്കുന്നവരുടെ കയ്യിൽ ഞാനങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു എന്നതിനു ഒരു സ്ക്രീൻഷോട്ട് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത് കാണിക്കട്ടെ. ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. പാസ് ഇല്ലാത്തവരെ വാളയാറിലൂടെ കടത്തിവിടണമെന്നും ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ ഞാൻ പറഞ്ഞതിനു എന്തെങ്കിലും തെളിവുണ്ടോ? ഈ രണ്ട് വിഷങ്ങളിലും ഞാൻ ഇവരെ വെല്ലുവിളിക്കുകയാണ്. വാളയാറല്ല വിമർശകരുടെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യമായി ഞങ്ങൾ ഇടപെടൽ നടത്തുമ്പോൾ അത് അവർക്ക് ഇഷ്‌ടപ്പെടുന്നില്ല.” ഷാഫി പറമ്പിൽ പറഞ്ഞു.

Read Also: ഇങ്ങനെയൊരു തിരക്ക് മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ല

ഷാഫി പറമ്പിൽ പോസ്റ്റ് പിൻവലിച്ചെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഇതിനോടെല്ലാം പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

അതേസമയം, വാളയാറിലൂടെ എത്തിയ കോവിഡ് ബാധിതനുമായി ഇടപഴകിയവരെ നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വാളയാർ ചെക്ക്‌പോസ്റ്റിൽ കോവിഡ് ബാധിതൻ എത്തിയപ്പോൾ പരിസരപ്രദേശങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ അടക്കം ക്വാറന്റെെനിൽ പോകേണ്ടിവരും. നിരീക്ഷണത്തിലേക്ക് മാറേണ്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് ഉടൻ പുറത്തുവിടാനാണ് സാധ്യത. കോവിഡ് ബാധിതൻ വാളയാറിലൂടെ കടന്നുപോയപ്പോൾ എംപിമാരായ ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ സമീപപ്രദേശത്ത് ഉണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

Read Also: ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രതിരോധം; പിണറായിയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ച് കമൽഹാസൻ

എന്നാൽ, കോവിഡ് ബാധിതൻ സ്ഥലത്ത് എത്തുന്നതിനു മുൻപ് തങ്ങൾ അവിടെ നിന്ന് തിരിച്ചെന്ന് രമ്യ ഹരിദാസ് എംപി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ടി.എൻ.പ്രതാപൻ എംപിയുമായി അടുത്ത വൃത്തങ്ങളും ആരോപണം നിഷേധിച്ചു. തങ്ങൾക്ക് ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ക്വാറന്റെെനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചാൽ അത് അനുസരിക്കുമെന്നുമാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്.

ഷാഫി പറമ്പിലിനെതിരെ വ്യാജ പോസ്റ്റ്, സിപിഎം നേതാവ് അറസ്റ്റിൽ

അതേസമയം, ഷാഫി പറമ്പിലിനെതിരെ വ്യാജ പോസ്റ്റിട്ട സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്. ‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shafi parambil mla congress social media attack

Next Story
കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19; രോഗബാധിതരിൽ രണ്ട് പൊലീസുകാരുംCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com