പാലക്കാട്: യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. മാണി സർ മകന് ജോസ് എന്നാണ് പേരിട്ടതെങ്കിലും പ്രവർത്തികൊണ്ട് യൂദാസാണെന്ന് ജോസ് തെളിയിച്ചെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. രാജ്യസഭ എംപി സ്ഥാനം മാത്രമല്ല, കോട്ടയം എംഎൽഎ സ്ഥാനവും എംപി സ്ഥാനവും കൂടി രാജിവച്ചിട്ട് ജോസ് കെ മാണി ധാർമികതയെ കുറിച്ച് സംസാരിക്കട്ടെ എന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിലായിരുന്നു ഷാഫിയുടെ വിമർശനം.

Read More: ഇടതുപക്ഷമാണ് ശരി എന്ന് കേരള കോൺഗ്രസ് പറയുന്നു; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഷാഫി പറമ്പിലിന്റെ പോസ്റ്റിന്റെ പൂർണരൂപം:

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ്.

രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎൽഎ സ്ഥാനങ്ങളും രാജി വെക്കട്ടെ. 100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ, ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട്.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എൽഡിഎഫ് യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട. ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം.

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ…

Posted by Shafi Parambil on Wednesday, 14 October 2020

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.