scorecardresearch

പുറത്താക്കിയ മുഴുവൻ വിദ്യാർഥികളേയും തിരിച്ചെടുക്കും; പൊന്നാനി എംഇഎസ് കോളെജിലെ എസ്എഫ്ഐ സമരത്തിന് വിജയം

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമര്‍പ്പിച്ച യുയുസി, വൈസ് ചെയര്‍മാന്‍ നോമിനേഷന്‍ തള്ളിയതാണ് സമരത്തിനിടയാക്കിയത്

പുറത്താക്കിയ മുഴുവൻ വിദ്യാർഥികളേയും തിരിച്ചെടുക്കും; പൊന്നാനി എംഇഎസ് കോളെജിലെ എസ്എഫ്ഐ സമരത്തിന് വിജയം

പൊന്നാനി: പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്‌ഐ നടത്തിവന്ന സമരത്തിന് വിജയം. പുറത്താക്കിയ 26 വിദ്യാര്‍ഥികളേയും തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പിന്റെ പുറത്താണ് സമരം അവസാനിച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമര്‍പ്പിച്ച യുയുസി, വൈസ് ചെയര്‍മാന്‍ നോമിനേഷന്‍ തള്ളിയതാണ് സമരത്തിനിടയാക്കിയത്.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മാനേജ്മെന്റ് ചര്‍ച്ച നടന്നിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചിരുന്നില്ല. ഈ പാശ്ചതലത്തില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇന്ന് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

കലാലയ രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും പൊന്നാനി എംഇഎസ് കോളേജില്‍ നടത്തിയ വന്ന സമരമാണ് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്. . എസ്എഫ്ഐ നടത്തിവന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധികൃതര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് പഠനം തടസ്സപ്പെടുത്തും വിധം ധര്‍ണയോ സമരമോ നടത്തുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും മറ്റ് അധികാരികള്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sfi won the strike in mes ponnani