ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഖില്‍ പൈലി, ജെറിന് ജോജൊ എന്നിവരെയാണ് പിടികൂടിയത്. ബസ് യാത്രയ്ക്കിടെയാണ് നിഖില്‍ കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് വച്ച് ഓടി രക്ഷപ്പെടുന്നിനിടെയായിരുന്നു ജെറിനെ പിടികൂടിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ടത്. കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം.ധീരജിനെ കൂടാതെ രണ്ട് വിദ്യാര്‍ഥികള്‍ക്കും കുത്തേറ്റു.
മൂന്ന് പേരെയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിന്റെ ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
ധീരജിന്റെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് വിവരം. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കുത്തിയ ആൾ ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്