കൊച്ചി: എം.ജി.സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മിക്കയിടത്തും എസ്‌എഫ്‌ഐയ്ക്ക് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ 41 കോളേജുകളില്‍ 37 കോളേജുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും എസ് എഫ് ഐ നേടി. വി.ജി.ദിവ്യയാണ് ചെയര്‍പേ‌ഴ്‌സൺ. മറ്റ് സീറ്റുകളിലേക്കും എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.

വൈസ് ചെയര്‍പേ‌ഴ്‌സൺ: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.

Read Also: കെഎ‌സ്‌ഇ‌ബി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയില്‍ 1.2 കോടി കുറവ് വന്നത് എങ്ങനെ?

കോട്ടയം ജില്ലയിൽ 37 കോളേജ് യൂണിയനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 37 ഇടത്തും എസ്‌എഫ്‌ഐ മികച്ച വിജയം നേടി. എബിവിപിയുടെ തട്ടകമായ ചങ്ങനാശേരി എൻ‌എസ്‌എസ് കോളേജിൽ എസ്‌എഫ്‌ഐ വിജയിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ പത്തിൽ പത്ത് സീറ്റും എസ്‌എഫ്‌ഐ നേടി.

കാലടി ശ്രീശങ്കര കോളേജ് 20 വർഷങ്ങൾക്ക് ശേഷം കെ‌എസ്‌യു തിരിച്ചു പിടിച്ചു. കോതമംഗലം എംഎ കോളേജിൽ കെ‌എസ്‌യു പാനൽ വിജയിച്ചു. ആലുവ യുസി കോളേജിൽ കെ‌എസ്‌യു പാനൽ ജയം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.