തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ബീഫ് ഫെസ്റ്റ് നടത്തുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള ആർഎസ്എസ് കടന്ന് കയറ്റത്തിൽ പ്രതിഷേധിച്ച് എല്ലാ ഏരിയ കമ്മിറ്റി കേന്ദ്രങ്ങളിലും എസ്എഫ്ഐ യുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് അറിയിച്ചു. ഫാസിസത്തിനു മുന്നിൽ തല കുനിക്കുന്നതല്ല ജനാധിപത്യമെന്നും ഫാസിസത്തിന്റെ നരിയെ അതിന്റെ മടയിൽ ചെന്ന് പോരിന് വിളിക്കലാണെന്നും ജെയ്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ