കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടി പുളിക്കൽകവല പൊടിപാറയ്ക്കൽ ബിനു – ബിന്ദു ദമ്പതികളുടെ മകനാണ് ബിന്റോ ഈപ്പൻ.

പത്താം ക്ളാസിൽ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയെ തോൽപ്പിച്ചെന്നാണ് ആരോപണം. പത്താം ക്ലാസ് അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി തോറ്റതായി സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചറിയിച്ചത്. മറ്റൊരു സ്കൂളിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റ് സ്കൂളില്‍ പ്രവേശനം തേടിയെങ്കിലും ഇത് സാധ്യമായില്ല. തുടര്‍ന്നാണ് ഇന്നലെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ നിന്ന് പത്തിലേക്ക് ജയിപ്പിക്കില്ലെന്ന് കുട്ടിയോട് അധ്യാപകര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ മനഃപൂര്‍വ്വം ആരേയും തോല്‍പ്പിച്ചിട്ടില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് പ്രതികരിച്ചു.

ഇന്ന് രാവിലെയോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും പിറകിലെ ഗേറ്റ് വഴി അകത്തുകടന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ