scorecardresearch

അഭിമന്യു മരിച്ചത് കുത്തേറ്റ് 40 സെക്കന്റിനുളളിൽ

അഭിമന്യുവിന് മുഖാമുഖം നിന്നാണ് കൊലയാളി കുത്തിയതെന്നാണ് പരിശോധനാ റിപ്പോർട്ട് നൽകുന്ന സൂചന

അഭിമന്യുവിന് മുഖാമുഖം നിന്നാണ് കൊലയാളി കുത്തിയതെന്നാണ് പരിശോധനാ റിപ്പോർട്ട് നൽകുന്ന സൂചന

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sfi activist murdered, sfi activist murdered in maharajas college campus,

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന് മാരകമായ തരത്തിൽ  ഒറ്റക്കുത്ത് ആണ് കൊണ്ടതെന്ന്   പോസ്റ്റ്‌മോർട്ടത്തിൽ  വ്യക്തമായി. ഈ കുത്ത് തന്നെയാണ് മരണകാരണമെന്നാണ് പരിശോധനാ റിപ്പോർട്ട് സൂചിപ്പിക്കുന്നു . കുത്തേറ്റ് 40 സെക്കന്റിനുളളിൽ മരണം സംഭവച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

Advertisment

അഭിമന്യുവിന് മുഖാമുഖം നിന്നിട്ടാകാം കുത്തിയത് എന്നാണ് മുറിവിന്റെ രീതി വ്യക്തമാക്കുന്നത്. നെഞ്ചിൽ ഇടതുഭാഗത്തായി അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകൾക്കിടയിലൂടെ ചരിഞ്ഞ്  അകത്തേയ്‌ക്ക് കയറിയ കത്തി ഹൃദയത്തിൽ ഇടത് വെൻട്രിക്ക്ളിൽ(ഹൃദയത്തിൽ രക്തം പുറത്തേക്ക് വിടുന്ന ഭാഗം) നാലിഞ്ചോളം ആഴത്തിൽ മുറിവേൽപ്പിച്ചു. ഈ മുറിവാണ് മരണകാരണമായത്.

കുത്തേറ്റ ഉടൻ അഭിമന്യു ഓടിയിട്ടുണ്ടാകാമെന്നും, ഈ സമയത്ത് ഹൃദയം വേഗത്തിൽ പ്രവർത്തിച്ച് 40 സെക്കന്റിൽ പ്രവർത്തനം നിലച്ചിരിക്കാമെന്നുമാണ് നിഗമനം.  കുത്തിയത് പരിശീലനം സിദ്ധിച്ച ആളാകാം എന്ന സംശയത്തിന്  ബലം നൽകുന്നതാണ്  ഈ വിവരം.

ഇക്കഴിഞ്ഞ ഞായറാഴ്‌ച അർധ രാത്രിയോടെയാണ് കൊലപാതകം നടന്നത്.   ക്യാംപസ് ഫ്രണ്ടുമായി  പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ  വാക്കുതർക്കത്തിനിടെ അക്രമി സംഘത്തിലൊരാൾ അഭിമന്യുവിനെ നെഞ്ചിലേയ്‌ക്ക് കുത്തുകയായിരുന്നു. തൊട്ടടുത്ത് നിന്ന  സുഹൃത്തായ വിദ്യാർത്ഥി അർജുനും കുത്തേറ്റു. അർജുന്റെ  വയറിൽ താഴെ നിന്നും മുകളിലേക്ക് എന്ന വിധം പിത്താശയവും കരളും കടന്ന് ശ്വാസകോശത്തിൽ പോറലേൽപ്പിച്ചു ഈ മുറിവ്. ശ്വാസകോശത്തിൽ കൂടി മുറിവേറ്റിരുന്നെങ്കിൽ അർജുന്റെ ജീവനും ഭീഷണിയായേനെ എന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തൽ.

Advertisment

സംഭവത്തിൽ ഇതുവരെ മൂന്ന് പ്രതികളെയാണ് പിടികൂടാൻ സാധിച്ചത്. 13 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ ജില്ല കടന്നിട്ടുണ്ടാകാമെന്ന സംശയത്തിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രധാന എസ്‌ഡിപിഐ നേതാക്കളെയെല്ലാം കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്.

അഭിമന്യുവിന്റെ മരണത്തെ തുടർന്ന് രണ്ടു ദിവസം അടച്ചിട്ട ക്യാംപസ് ഇന്നാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അഭിമന്യുവിന്റെ അനുസ്‌മരണ യോഗത്തിൽ എല്ലാവരും കരച്ചിലടക്കാൻ പാടുപെട്ടു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നല്ല വാക്കുകൾ മാത്രമേ അഭിമന്യുവിനെ കുറിച്ച് പറയാനുണ്ടായിരുന്നുളളൂ. കെമിസ്ട്രി വിഭാഗത്തിൽ അഭിമന്യുവിന്റെ സഹപാഠികളാരും ഇന്ന് ക്ലാസിൽ വന്നിരുന്നില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അർജുൻ, അഭിമന്യു മരിച്ച വിവരം അറിഞ്ഞിട്ടില്ല.

Maharajas College Sfi Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: