scorecardresearch

നിഖില്‍ തോമസിന്റേത് വ്യാജ ബിരുദമല്ല, ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലെന്ന് പി.എം.ആർഷോ

നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചു. എല്ലാം ഒറിജിനലാണ്

നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചു. എല്ലാം ഒറിജിനലാണ്

author-image
WebDesk
New Update
Nikhil Thomas | P M Arsho | SFI Fake Degree News

Fake Degree News: Nikhil Thomas's certificates not fake, says P M Arsho

ആലപ്പുഴ: എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന്റേത് വ്യാജ ബിരുദമല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചു. എല്ലാം ഒറിജിനലാണ്. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്. കായംകുളം കോളജിലെ ഡിഗ്രി കോഴ്സ് റദ്ദാക്കിയിരുന്നുവെന്നും എംകോം പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

നിഖിൽ തോമസ് ഇന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിൽ കണ്ട് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചിരുന്നു. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.

നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നുവെന്നാണ് ആരോപണം.

Advertisment

അതിനിടെ, നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: