/indian-express-malayalam/media/media_files/uploads/2023/06/Nikhil-Thomas.jpg)
നിഖിൽ തോമസ്
തിരുവനന്തപുരം: നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ രജിസ്ട്രാർ. വാർത്തകൾക്ക് പിന്നാലെ രേഖകൾ പരിശോധിച്ചു. നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2018 മുതൽ 2021 വരെ പഠിച്ചത് കലിംഗ സർവകലാശാലയിലെന്നാണ് നിഖിൽ പറഞ്ഞത്. നിഖിൽ കായംകുളം കോളജിലെ ഡിഗ്രി കോഴ്സ് റദ്ദാക്കിയതിനുശേഷം കലിംഗയിൽ പ്രവേശനം നേടിയെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രതികരണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു. ഈ വാദം കേരള സർവകലാശാല വിസി തന്നെ തള്ളിയിരുന്നു.
കേരളയിലെ ഡിഗ്രി രജിസ്ട്രേഷൻ നിഖിൽ റദ്ദാക്കിയിട്ടില്ല. നിഖിൽ ഒരേ സമയം രണ്ട് റെഗുലർ കോഴ്സുകൾ ചെയ്തെന്നാണ് രേഖകൾ കാണിക്കുന്നത്. ഒരേ സമയം ഛത്തീസ്ഗഡിലും കേരളത്തിലും എങ്ങനെ കോഴ്സ് ചെയ്തുവെന്ന് വിസി മോഹൻ കുന്നുമ്മൽ ചോദിച്ചിരുന്നു.
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.