കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍. കെഎസ്‌യു നേതാവിന്റെ കൈ തല്ലിയൊടിക്കുമെന്ന കോഴിക്കോട് ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഷിന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

എസ്എഫ്‌ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ ഏത് നേതാവായാലും ശരി, ക്ലാസില്‍ ആണെങ്കില്‍ ക്ലാസില്‍ കയറിയും തല്ലുമെന്നാണ് ആഷിഷ് പ്രസംഗത്തില്‍ പറയുന്നത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളായി കോളേജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് എസ്എഫ്‌ഐ നേതാവിന്റെ വിവാദ പ്രസംഗം പുറത്തു വരുന്നത്.

നേരത്തെ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയടക്കം പത്തോളം പേരെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കടക്ക് പുറത്ത് പരാമര്‍ശത്തിന്റെ പേരില്‍ അധ്യാപികയ്‌ക്കെതിരെ എസ്എഫ്‌ഐ പരാതി നല്‍കുകയും ചെയ്തിരുന്നു.

വീഡിയോ കടപ്പാട്: മാതൃഭൂമി

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ