കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്ര അരിക്കുളത്ത് എസ്ഡിപിഐ-സിപിഐ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റത്.

അരിക്കുളത്ത് വിഷ്ണുവിനാണ് വെട്ടേറ്റത്. വിഷ്ണുവിനെ ആദ്യം പേരാമ്പ്ര താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

നേരത്തെ അഭിമന്യുവധവുമായി ബന്ധപ്പെട്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. നേതാക്കളെ വിട്ടയച്ചതോടെ എസ്ഡിപിഐ ഹര്‍ത്താല്‍ പിന്‍വലിക്കുകയായിരുന്നു.

അതേസമയം വെട്ടേറ്റ വിഷ്ണുവിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.