കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുായ അഭിമന്യുവിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിന് ഭീഷണി കത്തുകൾ ലഭിച്ചു. ഊമക്കത്തുകളാണ് ഇവ.

അഭിമന്യു മഹാരാജാസ് കോളജിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടവനെന്നും സാമ്പത്തിക സഹായം നൽകരുതെന്നും കത്തുകളിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അഭിമന്യുവിനെ വ്യക്തിഹത്യ നടത്തുന്നവയാണ് ആ കത്തുകളെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കത്തുകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡയിൽ വിട്ടു
ഒന്നാം പ്രതിയും മഹാരാജ് കോളജ് വിദ്യാർത്ഥിയുമായി മുഹമ്മദ്, കണ്ണൂർ സ്വദേശി ഷാനവാസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ​മാസം 28 വരെ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഒന്നാം പ്രതി മുഹമ്മദിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ​ വിശദാംശങ്ങൾ ലഭിക്കുകകയുളളൂവെന്നാണ് പൊലീസ് വാദം. കണ്ണൂർ സ്വദേശിയായ ഷാനവാസാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ​ ആരോപണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഷാനവാസിനെ കൂടുതൽ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും കാണിച്ചാണ് പൊലീസ് ഇരുവരുടെയും കസ്റ്റഡിക്കായി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ