കാസർകോട്: എസ്എഫ്ഐ കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറിയും കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ മുഖ്യസംഘാടകനുമായ അഫ്സൽ നുള്ളിപ്പാടി (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ നാലോടെ നായന്മാർമൂലയ്ക്കടുത്ത പാണലത്തായിരുന്നു സംഭവം.

കലോത്സവത്തിനിടെ കൂട്ടുകാരെ കൊണ്ടുവിട്ടു തിരികെ വരുമ്പോൾ അഫ്സൽ സഞ്ചരിച്ച കാറിൽ ലോറിയിടിക്കുകയായിരുന്നു. ദേശാഭിമാനി കാസർകോട് ബ്യൂറോ ലേഖകൻ മുഹമ്മദ് ഹാഷിമിന്റെ സഹോദരനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ