എസ്എഫ്ഐ- മുസ്ലീം ലീഗ് സംഘർഷം: മലപ്പുറത്ത് ഹർത്താൽ

ലീഗ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസ് അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അങ്ങാടിപ്പുറം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് മുസ്ലീം ലീഗ് – എസ്എഫ്ഐ സംഘർഷത്തിൽ കലാശിച്ചത്.

കോളേജിൽ സ്ഥാപിച്ച എംഎസ്എഫ് കൊടിമരം കഴിഞ്ഞ ദിവസം അർധരാത്രിയിൽ അജ്ഞാതർ നശിപ്പിച്ചിരുന്നു. ഇത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് ആരോപിച്ച് ലീഗ് നേതാക്കളും എംഎസ്എഫ് പ്രവർത്തകരും കോളേജിനുള്ളിൽ കയറി വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻഡ് ഉമ്മർ അറക്കലിന്റെ നേത്രത്വത്തിലുള്ള സംഘമാണ് കോളേജിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. സംഘർഷം തടയാൻ എത്തിയ കോളേജിലെ അധ്യാപകരെയും ലീഗ് പ്രവർത്തകർ മർദ്ദിച്ചു.

ലീഗ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നഗരത്തിൽ നടത്തിയ മാർച്ച് വൻസംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ മുസ്ലീം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിൽ ഉണ്ടായിരുന്ന കസേരകളും ടി.വിയും പ്രവർത്തകർ തകർത്തു. സ്ഥലത്തുണ്ടായിരുന്ന ലീഗ് പ്രവർത്തകരെയും എസ്എഫ്ഐക്കാർ വെറുതെ വിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sfi iuml fight udf calls for harthal in malappuram

Next Story
വടയമ്പാടി ഭൂ സമരം ഇടതുപക്ഷ സർക്കാരിന്റേത് വഞ്ചന: ജിഗ്നേഷ് മേവാനി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express