കോട്ടയം: എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ.സിന്ധു ജോയ് വിവാഹിതയാവുന്നു. ഇംഗ്ലണ്ടിലെ ബിസിനസുകാരനും മാധ്യമപ്രവർത്തകനുമായ ശാന്തിമോൻ ജേക്കബാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നാളെയാണ് വിവാഹ നിശ്ചയം. ഈ മാസം 27 ന് വിവാഹം നടക്കും.

എറണാകുളം ചക്കുങ്കൽ കുടുബാംഗമാണ് സിന്ധു. വരൻ ശാന്തിമോൻ 15 വർഷത്തോളമായി ലണ്ടനിലാണ്. അവിടെ ഹ്യൂം ടെക്നോളജീസ് സിഇഒ ആണ്. അടത്വ പുളിക്കപ്പറമ്പിൽ കുടുബാംഗമാണ്.

എസ്എഫ്ഐയുടെ ശക്തയായ വനിതാ നേതാവായിരുന്നു സിന്ധു. എസ്എഫ്ഐ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ ആദ്യ പെണ്‍കുട്ടിയും സിന്ധുവായിരുന്നു. പിന്നീട് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. സംസ്ഥാന യൂത്ത് കമ്മീഷനായി സിന്ധു യുഡിഎഫ് ഭരണകാലത്ത് നിയമിതയായി. പിന്നീട് രാഷ്ട്രീയ മേഖലയിൽനിന്നും സിന്ധു പൂർണമായും വിട്ടുനിന്നു. രാഷ്ട്രീയജീവിതത്തിൽനിന്നും മാറി സിന്ധു ഇപ്പോൾ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുകയാണ്. കൗണ്‍സിലിങ് സൈക്കോളജിയില്‍ സിന്ധു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ