തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽവച്ച് മലയാളി യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി. ഫെബ്രുവരി 17 ന് ഗുവാഹത്തി എക്സപ്രസിൽവച്ച് പീഡനശ്രമമുണ്ടായതായാണ് പരാതി. തിരുവനന്തപുരത്തെ ഒരു വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ് തന്പാനൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സംഭവ ദിവസം സെക്കൻഡ് എസി കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. രാത്രിയിൽ ഉറങ്ങിക്കിടക്കവേ സഹയാത്രികരായ യുവാക്കൾ കടന്നുപിടിച്ചെന്നാണ് പരാതി. യുവാക്കൾ മൂന്നുപേരും മലയാളികളാണ്. ബഹളം വച്ചെങ്കിലും സഹായത്തിനായി മറ്റു യാത്രക്കാർ ആരും എത്തിയില്ലെന്നും പരാതിയിൽ പറയുന്നു. യുവാക്കൾ സഞ്ചരിച്ച ബെർത്ത് നന്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ