/indian-express-malayalam/media/media_files/BoZSCBJTaMba6ED86UeW.jpg)
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എം മുകേഷ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്രമം പൂർത്തിയാക്കി പൊലീസ് വിട്ടയക്കും. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് സ്റ്റേഷൻ ജാമ്യം നൽകിയത് .
ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയായിരുന്നു. തുടർന്ന് മുകേഷടക്കമുള്ളവർക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More
- Kerala HC rejects actor Sidhique's:സിദ്ദിഖിന് മുമ്പിൽ ഇനി എന്ത്?
- Kerala HC rejects actor Sidhique's: സിദ്ദിഖിന് മുൻകൂർ ജാമ്യം ഇല്ല
- അർജുൻ കാണാമറയത്തായിട്ട് എഴുപത് ദിവസം;വെല്ലുവിളിയായി തിരച്ചിൽ
- എംപോക്സ്; മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപനശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദം
- നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
- വീണ്ടും അൻവർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം
- സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: വീണാ ജോർജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us