/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-controversy-2025-08-24-15-45-48.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തതോടെ എംഎൽഎ ഒളിവിൽ പോയെന്ന് സൂചന. എംഎൽഎയുടെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. കേരളം വിട്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയാണ്. നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിലെ വനിതാ മജിസ്ട്രേട്ടിനു മുന്നിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.
Also Read: നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ യുവതിയുടെ മൊഴി
തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം റൂറൽ എസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. രാഹുൽ മൂങ്കുട്ടത്തിലിന്റേതെന്ന തരത്തിൽ പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടക്കം പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതി പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്‌പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു.
Also Read: തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം; കേന്ദ്ര നിലപാട് അപലപനീയമെന്ന് മുഖ്യമന്ത്രി
അതിനിടെ, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം രാഹുൽ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലെ അഭിഭാഷകനുമായി ചർച്ച നടത്തിയെന്നും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചനയെന്നും വിവരമുണ്ട്.
Read More: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us