/indian-express-malayalam/media/media_files/2025/11/24/rahul-mamkootathil-2025-11-24-15-50-22.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിന് ആണ് മേൽനോട്ട ചുമതല.സ്പെഷ്യൽ ടീമിനെ ഉടൻ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യ ഹർജി നൽകി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളായിരുന്നു എഫ്ഐആറിൽ ഉണ്ടായിരുന്നത്. 2025 മാർച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിൽ ദേഹോപദ്രവമേൽപിച്ചു, ലൈംഗിക ബന്ധത്തിലേർപ്പെട്ടു. മാർച്ച് 17 ന് ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി. ബന്ധം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് തുടർച്ചയായി ഭീഷണിപ്പെടുത്ത്ി. അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടർന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ കൂടാതെ സുഹൃത്തും അടൂർ സ്വദേശിയുമായ ജോബി ജോസഫിനെയും പ്രതി ചേർത്തിരുന്നു. 2025 മെയ് 30 ന് തിരുവനന്തപുരം കൈമനത്ത് വച്ച് കാറിൽ കയറ്റി പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയത് ജോബി ജോസഫെന്നാണ് എഫ്.ഐ.ആറിലെ കണ്ടെത്തൽ.കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
Also Read:ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്കൗട്ട് നോട്ടീസ്, എംഎൽഎ ഒളിവിലെന്ന് സൂചന
അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസിൽ ബുധനാഴ്ച വാദം കേൾക്കും. താൻ ശബരിമല സ്വർണ്ണപ്പാളി വിഷയത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ കേസാണിതെന്നും, സി.പി.എം.- ബി.ജെ.പി. രാഷ്ട്രീയ ബന്ധത്തിൻറെ ഫലമായാണ് ഈ പരാതി ഉയർന്നതെന്നും എം.എൽ.എ. ജാമ്യാപേക്ഷയിൽ പറയുന്നു.പരാതിക്കാരിയുടെ ഭർത്താവ് യുവമോർച്ച പ്രവർത്തകനാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിജീവിതയുമായി തനിക്ക് അടുപ്പമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന് രാഹുൽ സമ്മതിക്കുന്നുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് യുവതി പറഞ്ഞ സംഭാഷണങ്ങളിലൂടെയാണ് താൻ ഫേസ്ബുക്കിൽ അവരുമായി പരിചയപ്പെട്ടതെന്നും, അതിനുശേഷം ഇരുവരും അടുത്ത ബന്ധം തുടർന്നു എന്നും ഹർജിയിൽ വിശദീകരിക്കുന്നു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി
എന്നാൽ, ഈ ബന്ധത്തിൽ പരാതിക്കാരിയെ ഗർഭിണിയാക്കിയിട്ടില്ല എന്നും ആ വിവരത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്നും രാഹുൽ വ്യക്തമാക്കുന്നു. കൂടാതെ, ഗർഭിണിയാക്കാൻ ഗുളിക നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ രാഹുൽ പൂർണ്ണമായി നിഷേധിക്കുന്നു. ഈ നിഷേധങ്ങൾക്കുമേലാണ് രാഷ്ട്രീയപരമായ പകപോക്കൽ ആരംഭിക്കുന്നതെന്നും ഹർജിയിൽ ശക്തമായി വാദിക്കുന്നുണ്ട്. ആരംഭിക്കുന്നതെന്നും ഹർജിയിൽ ശക്തമായി വാദിക്കുന്നുണ്ട്. കൂടാതെ, വിവാഹിതയായി ഭർത്താവിനൊപ്പം കഴിയുന്ന യുവതിയുടെ ഗർഭത്തിൻറെ ഉത്തരവാദിത്വം ഭർത്താവിനാണെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു.
Read More: 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us