കൊച്ചി: സ്ത്രീ പീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസർ മധുസൂദന റാവുവിന് ഹൈക്കോടതി ഉപാധികളാടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ തിരുവനന്തപുരം വിടരുത്, ജോലി സ്ഥലത്ത് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് വ്യവസ്ഥകൾ.
യുവതിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥന്റെ സഹപ്രവർത്തകയായിരുന്ന യുവതിയുടെ പരാതിയിലാണ് തുമ്പ പൊലീസ് കേസെടുത്തത്. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നുവെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തുകയാണെന്നും ഹർജിയിൽ ബോധിപ്പിച്ചു.
Also Read: സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമെന്ന് ആരോഗ്യ മന്ത്രി