scorecardresearch

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലൈംഗീക കുറ്റകൃത്യങ്ങൾ ആപൽക്കരമാം വിധം വർധിക്കുന്നു: ഹൈക്കോടതി

വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വേണമെന്നും ലൈംഗീകാതിക്രമം തടയുന്നതിനുള്ള നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജസ്റ്റീസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു

വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വേണമെന്നും ലൈംഗീകാതിക്രമം തടയുന്നതിനുള്ള നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജസ്റ്റീസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു

author-image
WebDesk
New Update
Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan

കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലൈംഗീക കുറ്റകൃത്യങ്ങൾ ആപൽക്കരമാം വിധം വർധിച്ചു വരികയാണന്ന് ഹൈക്കോടതി. പ്രണയത്തിനപ്പുറത്തേക്ക് നീങ്ങുന്ന ബന്ധങ്ങളാണ് ഇതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു.

Advertisment

വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് മിക്ക സംഭവങ്ങൾക്ക് പിന്നിലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ലിംഗഭേദമന്യെ ഇതിൻ്റെ പ്രത്യാഘാതത്തെക്കുറിച്ച് അജ്ഞരാണന്നും കോടതി ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.

വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വേണമെന്നും ലൈംഗീകാതിക്രമം തടയുന്നതിനുള്ള നിയമങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജസ്റ്റീസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു.

വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സിബിഎസ്ഇ ഡയറക്ടർ ജനറൽ, ലീഗൽ സർവീസ് അതോറിറ്റി എന്നിവരെ കോടതി സ്വമേധയാ കക്ഷിചേർത്തു. ഓഗസ്റ്റ് 31 നകം കേസിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

Advertisment

Also Read: ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ വിചാരണ നേരിടണം, സര്‍ക്കാര്‍ അനുമതി കോടതി റദ്ദാക്കി

Students Crime Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: