മലപ്പുറം: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനിൽനിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു.

വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഭർത്താവ് ഒമാൻ എയറിന് ആദ്യം പരാതി നൽകി. പിന്നീട് ഈ വിവരമടക്കം മലപ്പുറം എസ്‌പിക്ക് ഇ-മെയിൽ പരാതി നൽകി. മലപ്പുറം എസ്‌പി കരിപ്പൂർ പൊലീസിന് പരാതി കൈമാറുകയായിരുന്നു.

Read Also: ആരോഗ്യമന്ത്രി ‘നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി’ ആകാൻ നോക്കുന്നു: മുല്ലപ്പള്ളി

പരാതിക്കാരിയായ യുവതിയും ലൈംഗിക അതിക്രമം നടത്തിയ പെരിന്തൽമണ്ണ സ്വദേശിയും ഇപ്പോൾ ക്വാറന്റൈനിലാണ്. പരാതിയിൽ കരിപ്പൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.