തിരുവനന്തപുരം: വഞ്ചിയൂരില്‍ 49 വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. കഴിഞ്ഞ 13-ാം തീയതി രാത്രി 11 മണിക്ക് മൂലവിളാകം ജംങ്ഷനിൽ വച്ചാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ തന്നെ പേട്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നുമാണ് ലഭിക്കുന്ന വിവരം.
രാത്രിയില്‍ മരുന്ന് വാങ്ങാന്‍ ടൂവീലറില്‍ പുറത്ത് പോയ സ്ത്രിയെ ആജ്ഞാതനായ വ്യക്തി പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്രിക്രമത്തിനിരയായതിന്റെ പാടുകളുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മകളോട് സംഭവം വിവരിക്കുകയും പേട്ട പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ വിലാസം മാത്രം ചോദിച്ചതായാണ് വിവരം. ആശുപത്രിയിലെത്തി ചികിത്സ തേടിയ ഇവരെ വീണ്ടും പൊലീസ് വിളിക്കുകയും സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതു. തുടര്‍ന്ന് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.