വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു

ഒരു വര്‍ഷമായി ഇയാള്‍ കുട്ടികളെ നിരന്തരമായി പീഡിപ്പിച്ച് വരികയായിരുന്നു

വയനാട്: സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. പടിഞ്ഞാറത്തറ മഞ്ഞൂറ ചാക്കോ മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അഞ്ച് പോക്‌സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒരു വര്‍ഷമായി ഇയാള്‍ കുട്ടികളെ നിരന്തരമായി പീഡിപ്പിച്ച് വരികയായിരുന്നു. ഏഴും,അഞ്ചും വയസ്സുളള കുട്ടികളെയാണ് പീഡിപ്പിച്ചിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sexual abuse pastor arrest wayanad kerala police

Next Story
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്kk shailaja, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X