ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ; കന്യാസ്ത്രീകളുടെ സമരം ആറാം ദിവസത്തിലേക്ക്

കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് കന്യാസ്ത്രീയുടെ കുടുംബം കോടതിയോട് ആവശ്യപ്പെടും

franco mulakkal, ie malayalam

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയിൽ അറിയിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഇന്നും തുടരും.

ഇത് ആറാം ദിവസമാണ് ഹൈക്കോടതി ജംങ്ഷനിൽ കന്യാസ്ത്രീകൾ സമരം നടത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം സമർപ്പിച്ച ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സാക്ഷികളായ മറ്റ് കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.

കേസ് സിബിഐക്ക് വിടണമെന്ന മറ്റൊരു ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ഇന്ന് കോടതിയിൽ സമർപ്പിക്കും. മുദ്രവച്ച കവറിലായിരിക്കും ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കുക.

ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണസംഘം അവലോകന യോഗം ചേർന്ന് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. 19 നാണ് ബിഷപ്പിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീയുടെ ആരോപണം തെളിയിക്കുന്നതിൽ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sexual abuse case catholic church bihsop franco mulakkal kerala high court

Next Story
സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ്saritha s nair
The moderation of comments is automated and not cleared manually by malayalam.indianexpress.com