വയനാട്: വയനാട് കല്‍പ്പറ്റയില്‍ ഏഴ് യത്തീംഖാന വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. അയല്‍വാസികളാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ പതിനൊന്ന് പ്രതികളാണെന്നും ഇവരില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.

കുട്ടികൾ താമസിക്കുന്ന യത്തീംഖാനയുടെ സമീപത്തെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. കുട്ടികൾ കടയിൽ നിന്നും കുട്ടികൾ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാർ, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടികൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ പതിനൊന്ന് പേർ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും വയനാട് പൊലീസ് പറഞ്ഞു.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് യത്തീംഖാന വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കിയതായ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയും ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജുമാരായ ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് അറസ്റ്റിലായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ