അവസാനിക്കാത്ത തിരിച്ചടികള്‍; ജോസ് കെ.മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിനു സ്റ്റേ തുടരും

ജോസ് കെ.മാണി നല്‍കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളുകയായിരുന്നു

Jose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,

പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത തീരുമാനത്തിനു സ്റ്റേ തുടരും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനത്ത് ജോസ് കെ.മാണിക്കു തുടരാന്‍ സാധിക്കില്ല. ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി ഇടുക്കി മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെ ജോസ് കെ.മാണി അപ്പീല്‍ നല്‍കുകയായിരുന്നു. ജോസ് കെ.മാണി നല്‍കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളുകയായിരുന്നു.

ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവയ്‌ക്കുകയായിരുന്നു.  പാലാ ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കേരളാ കോണ്‍ഗ്രസിനു മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വന്നിരിക്കുകയാണ്.

Read Also: ‘അങ്ങനെ ചെയർമാനാകേണ്ട’; ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ

അതേസമയം, വീണ്ടും അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരഞ്ഞടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പി.ജെ. ജോസഫ് വിളിക്കുന്ന യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. അതേസമയം, ജോസ് കെ.മാണി അപ്പീൽ പോകട്ടെയെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിനാണന്നും വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലാതെ നടന്ന യോഗം അനധികൃതമാണന്ന വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. റിട്ടേണിങ് ഓഫിസറുടെ നിയമനത്തിന് വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലെന്നും മുഴുവൻ യോഗ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ ഹർജിയിൽ പറയുന്നു.

ജൂൺ 16 ന് നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിൻതാങ്ങുകയായിരുന്നു. എന്നാൽ, ഇതിനെതിരെ പി.ജെ.ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Set back to jose k mani kerala congress m chairman controversy

Next Story
ആരുമായും വേദി പങ്കിടാന്‍ താല്‍പ്പര്യമില്ല, സംഭവിച്ചത് ഇതാണ്; വിശദീകരണവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍anil radhakrishnan, bineesh, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com