Latest News

മഹിജയുടേയും ശ്രീജിത്തിന്റേയും ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

ജിഷ്ണുവിന്റെ ദുരൂഹ മരണത്തെ തുടർന്ന് മൂന്നു മാസമായി മഹിജ ഖര രൂപത്തിലുളള ഭക്ഷണം കഴിച്ചിട്ടില്ലാത്തിനാലുളള ആരോഗ്യ പ്രശ്നങ്ങൾ മഹിതയ്ക്കുണ്ട്.

mahija, jishnu pranoy, sreejith

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയുടേയും ശ്രീജിത്തിന്റേയും ചികിത്സിയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഡപ്യൂട്ടി സൂപ്രണ്ടുമാര്‍, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പാനലിലുള്ളത്.

ഈ പ്രത്യേക സംഘം ഇരുവരേയും പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പ്രത്യേക സംഘം വിലയിരുത്തി. ജിഷ്ണുവിന്റെ ദുരൂഹ മരണത്തെ തുടർന്ന് മൂന്നുമാസമായി ഖര ആഹാരം കഴിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ മഹിജയ്ക്കുണ്ട്. അന്നുമുതലേ ദ്രാവക രൂപത്തിലുള്ള ആഹാരമായിരുന്നു മഹിജ കഴിച്ചിരുന്നത്. ഇപ്പോള്‍ ആശങ്കയ്ക്ക് വകയില്ലെങ്കിലും ആഹാരം കഴിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍ രോഗ പ്രതിരോധശേഷി കുറയാനും അണുബാധയുണ്ടാകാനും അതിലൂടെ അവരുടെ ആരോഗ്യനില മോശമാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സംഘം വിലയിരുത്തി. ഇക്കാരണത്താല്‍ മഹിജയെ കാണാന്‍ ആരേയും അനുവദിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ആഹാരം കഴിക്കാത്തതിനാല്‍ മോശം അവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. സന്ദര്‍ശക ബാഹുല്യവും അധികം സംസാരിക്കുന്നതും ശ്രീജിത്തിനെ കൂടുതല്‍ ക്ഷീണിതനാക്കുന്നുണ്ടെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Separate medical team created for mahija sreejith treatment

Next Story
‘ജിഷ്ണുവിഷയത്തിൽ സാംസ്കാരികനായകരുടെ മൗനം അവാർഡ് നഷ്ടപ്പെടുമെന്ന് ഭയം മൂലം’ ജോയ് മാത്യുjoy mathew, avishna
The moderation of comments is automated and not cleared manually by malayalam.indianexpress.com